ലഖ്നൗ: വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നു പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് സംഭവം. ബുഫെ രീതിയിലാണ് പന്തലില്‍ ഭക്ഷണം നല്‍കിയിരുന്നത്. ഇതിനിടെ പാത്രം തീര്‍ന്നു പോവുകയായിരുന്നു. ഇതോടെ ഭക്ഷണം കഴിക്കുവാനായി കാത്തു നിന്നവരില്‍ ചിലര്‍ പ്രകോപിതരായി.
ഇതോടെ അതിഥികളും ചടങ്ങ് സംഘടിപ്പിച്ചവരും തമ്മില്‍ വാക് തര്‍ക്കത്തിലായി. വാക്കേറ്റം രൂക്ഷമായതോടെയാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിശാല്‍ എന്നയാള്‍ക്ക് കുത്തേല്‍ക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.