കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ വൃദ്ധന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി വിജയനാണ് മരിച്ചത്. വഴിയരികിലെ പോസ്റ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കാലുകള്‍ നിലത്ത് ചവിട്ടി നില്ക്കുന്ന നിലയിലായിലായിരുന്നത് സംശയങ്ങള്‍ക്ക് കാരണമായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു. നാളുകളായി പ്രദേശത്തെ കടത്തിണ്ണയിലാണ് ഇയാള്‍ അന്തിയുറങ്ങിയിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.