മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഒരു കടയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന കടയിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ സ്ഫോടനമുണ്ടായത്. നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.