ബംഗലുരു: കര്‍ണാടകയിലെ കുടക് ജില്ലയിലെ സ്കൂളില്‍ ശുചിമുറിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് സൈനിക് സ്കുളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ വഡോദരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
കുട്ടിയെ ശുചിമുറിക്കുള്ളില്‍ ബോധം നശിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്ററര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈനിക് സ്കൂള്‍ വൈസ് പ്രിന്‍സിപ്പലും മറ്റ് സ്കൂള്‍ ജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂളിലെ ചില അധ്യാപകര്‍ തന്റെ മകനെ അകാരണമായി വഴക്കു പറഞ്ഞതായി കുട്ടിയുടെ അച്ഛന് ആരോപിച്ചു. ഇതേ സ്കൂളിലെ ഹോക്കി പരിശീലകനാണ് കുട്ടിയുടെ അച്ഛന്. ഇത് സംബന്ധിച്ച് വൈസ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും അത് അവഗണിച്ചതായും കുട്ടിയുടെ അച്ഛന് പറഞ്ഞു.
എന്നാല്‍ പൊലീസ് അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ചടക്കലംഘനം കാട്ടിയതിന് കഴിഞ്ഞ ദിവസം സ്കൂള്‍ കൗണ്‍സിലറുടെ സഹായത്തോടെ കുട്ടിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.