റിയാദ് : കാലങ്ങളായുള്ള വിലക്ക് നീങ്ങി . ആഹ്ളാദാരവത്തോടെ അവർ വളയം പിടിച്ചു . സൗദിയിലെ റോഡുകളിൽ സ്ത്രീകൾ വാഹനമോടിച്ചു തുടങ്ങി.
സൗദി വനിതകളെ പിങ്ക് റോസാപുഷ്പങ്ങൾ കൊടുത്ത് പൊലീസുകാർ തന്നെ വരവേറ്റു . മിക്ക റോഡുകളിലും സ്ത്രീകളെ സ്വാഗതം ചെയ്യാൻ നിരവധി പേർ കാത്തു നിന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലും വലിയ പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്.
ഈയടുത്താണ് സ്ത്രീകൾക്ക് വാഹനമോടിക്കാൻ സൗദി അനുമതി നൽകിയത്. സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു തീരുമാനം. മൗലിക വാദികൾ ഇതിനെ എതിർത്തെങ്കിലും തീരുമാനവുമായി സൗദി മുന്നോട്ടു പോകുകയായിരുന്നു