പാലക്കാട് : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുപത്തിരണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. 6 പേർ പോലീസ് പിടിയിൽ
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, പോലീസ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിൽ ഒലവക്കോട്, കൊല്ലങ്കോട്, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നിന്നാണ് വൻ കഞ്ചാവ് ശേഖരം പിടി കൂടിയത്.
ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അറ് കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് ഗൂഡല്ലൂർ സ്വദേശിയായ അൻഷാദ്, കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ മുസ്തഫ എന്നിവരിൽ നിന്നുമാണ് എക്സൈസ് പിടിച്ചത്. കൊല്ലങ്കോട് ബസ്സിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് മലപ്പുറം തിരൂർ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, മുഹമ്മദ് റാഷിദ്, സെയ്ഫുദ്ദീൻ എന്നിവരിൽ നിന്നും പിടികൂടി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷിന്റെ നേതൃത്വത്തിലാണ് ഒലവക്കോടും,കൊല്ലങ്കോടും റെയ്ഡ് നടന്നത്. അതേ സമയം ഒറ്റപ്പാലത്ത് വിതരണത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിച്ച 12.5കിലോ കഞ്ചാവ് ഒറ്റപ്പാലം പോലീസും പിടികൂടി .തമിഴ്നാട് തേനി സ്വദേശി സുരേഷ് കുമാർ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.