കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു അഖിലയുടെ വാദം. അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.