തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും നടക്കാതിരിക്കാന്‍ പോന്ന നടപടികളായിരിക്കും വിഷയത്തില്‍ സ്വീകരിക്കുന്നത്.
വരും ദിവസങ്ങളില്‍ എല്ലായിടത്തും പരിശോധന കൂടുതല്‍ കര്‍ശനമാക്കും. മായം കലര്ത്തുന്നവര്ക്കെതിരെയുള്ള ശിക്ഷയില്‍ ഭേദഗതി വേണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് ആരോഗ്യവകുപ്പിന്റെ കീഴില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. അതുകൊണ്ട് തന്നെ ധൃതികൂട്ടി നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.