India

കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംശയം

കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ നിന്ന് എ.ക-47 തോക്കുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ അഹ്മദ് ദറിനെയാണ് കാണാതായത്. പാംപോര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇയാളെ കാണാതാകുന്നത്.

എന്നാല്‍ ഇയാള്‍ തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നതായി ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അവകാശപ്പെട്ടു. സംഘടനയിലെ അംഗമായ ബുര്‍ഹാന്‍-ഉ-ദിന്‍ എന്നയാളാണ് സന്ദേശം അറിയിച്ചത്. അതോടൊപ്പം ജമ്മുവിലെയും കശ്മീരിലെയും മുഴുവന്‍ പൊലീസ് സേനയോടും ജോലി ഉപേക്ഷിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരണമെന്നും ഇയാള്‍ പറയുന്നുണ്ട്.

എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ആഴ്ചകള്‍ക്ക് മുന്‍പാണ് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

763 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close