ന്യൂഡൽഹി: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ സ്വമേധയാ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
സ്ത്രീയെ വൈദികർ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞിരുന്നു. വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷനോ പൊലീസോ ഇതുവരെ ഇടപെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടത്.