ഉത്തര്‍പ്രദേശ്: കശ്മീരിലെ സാംബ മേഖലയിലേക്ക് വരികയായിരുന്ന 10 ബിഎസ്എഫ് ജവാന്മാരെ കാണാതായതായി പരാതി. സ്പെഷ്യല്‍ ആര്‍മി ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഇവരെ ഉത്തര്‍പ്രദേശിലെ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കാണാതായതായി ശ്രദ്ധയില്‍ പെടുന്നത്. ആകെ 83 ജവാന്മാരാണ് ബംഗാളിലെ ധന്‍ബാദില്‍ നിന്നും തിരിച്ച ട്രെയിനില്‍ ഉണ്ടായിരുന്നത്. സൈനികരുടെ എണ്ണം തിട്ടപ്പെട്ടുതിയപ്പോഴാണ് 10 പേര് കുറവുള്ളതായി കണ്ടത്.
കമാന്‍ഡറുടെ പരാതിയില്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ ജെ.കെ.യാദവ് പറഞ്ഞു.