കുവൈറ്റ്: കുവൈറ്റില്‍ എഞ്ചിനീയര്‍മാരുടെ വിസ പുതുക്കല്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് പ്രതിനിധി സംഘം ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. എം.പി. മീനാക്ഷി ലേഖിയോടൊപ്പം പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെ സെക്രട്ടറിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രസ്തുത വിഷയത്തെ ഇന്ത്യ ഗവണ്മെന്റ് ഗൗരവമായി കാണുന്നുവെന്നും എത്രയും പെട്ടന്ന് നിലവിലെ പ്രശനം പരിഹരിക്കാന്‍ ആവശ്യമായ തീരുമാനമുണ്ടാക്കാന്‍ പരിശ്രമിക്കുമെന്നും മന്ത്രി ബിപിപി കുവൈറ്റ് പ്രതിനിധികളെ അറിയിച്ചു.
ഇന്ത്യയിലെ എന്‍ബിഎ അംഗീകരിച്ചിട്ടുള്ള കോളേജുകളില്‍ പഠിച്ചവര്ക്കുമാത്രം വിസ പുതുക്കുന്നതിനുള്ള എന്‍.ഒ.സി. നല്‍കുകയുള്ളു എന്ന തീരുമാനം ഒട്ടേറെ എഞ്ചിനീയര്മാരേയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് മനസിലാക്കുന്നതിനായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി, മാന്‍പവര്‍ പബ്ലിക് അതോറിറ്റി പ്രതിനിധികളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസിലാക്കി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് എഞ്ചിനീയേഴ്സ് സൊസൈറ്റി അധികൃതരുടെ ഇന്ത്യാസന്ദര്‍ശനം.