വടകര: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് സ്വദേശി ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയില്‍ പൂണ്ട നിലയിലായിരുന്ന മൃതദേഹം പുലര്‍ച്ചെയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും കടലും ചേരുന്നിടത്താണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും ഫായിസിനായി തിരച്ചില്‍ നടത്തി വരികയായിരുന്നു.