കൊല്‍ക്കത്ത: മുന്‍ ലോക്സഭ സ്പീക്കര്‍ സോമ്നാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊല്‍ക്കത്തയിലെ ബെല്ലെ വിയു ആശുപത്രിയിലാണ് സോമനാഥ് ചാറ്റര്‍ജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.