India

മുംബൈയിൽ വിമാനം തകർന്ന് വീണു; 5 മരണം

മുംബൈ: മുംബൈയിൽ ചാർട്ടേഡ് വിമാനം തകർന്ന് വീണു. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ അഞ്ച് പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, മറ്റൊരു സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് മരിച്ചത്. ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.

യുപി സർക്കാരിന്റേതാണ് വിമാനം എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്ത സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. 2014ൽ സർക്കാർ യുവൈ ഏവിയേഷന് വിമാനം കൈമാറിയതായി പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

522 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close