ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 2016 സെപ്റ്റംബറിലാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ മിന്നാലാക്രമണം നടത്തിയത്. മിന്നാലാക്രമണത്തിൽ നിരവധി പാക് ബങ്കറുകൾ തകരുകയും ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2016 സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയത്. മിന്നാലാക്രമനത്തിൽ നിരവധി പാക് ബങ്കറുകൾ തകരുകയും ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മിന്നാലാക്രമനത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങലിലൂടെ പുറത്തു വന്നത്. തെർമൽ ഇമേജിംഗ് ക്യാമറകളും ആളില്ല വിമാനങ്ങളിൽ ഘടിപ്പിച്ച ക്യാമറകളും ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നു കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് കരസേന മേധാവിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. സൈന്യത്തെ താഴ്ത്തി കാട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെയും പാകിസ്ഥാന്റെയും നിലപാട് ഒന്നാണെന്നും ബിജെപി ആരോപിച്ചു.