വഡോദര: പാകിസ്ഥാനിലെ ജയിലില്‍ നിന്ന് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയച്ചേക്കും. ഗുജറാത്ത് സ്വദേശികളാണിവര്‍. ഉനയിലെ പാല്‍ഡിയില്‍ നിന്നുള്ള ദനഭായി അര്ജന്ഭായി ചൗഹാന്, സൗരാഷ്ട്ര സ്വദേശി രമാഭായി ഗോഹില്‍ എന്നിവരെയാണ് പാകിസ്ഥാന് മോചിപ്പിക്കുന്നത്. ചൗഹാനെ 2017 മെയ് മൂന്നിനും ഗോഹിലിനെ 2017 മാര്‍ച്ച് നാലിനുമാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പിടികൂടുന്നത്.
വിദേശകാര്യ മന്ത്രാലയം ഇവരെ തിരികെ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. വാഗ അതിര്‍ത്തിയില്‍ ഇവരെ പാക് അധികൃതര്‍ ഇന്ത്യക്ക് കൈമാറും.