പത്തനംതിട്ട: എരുമേലി മുക്കുട്ടുതറ സ്വദേശിയായ ജസ്നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഇന്ന് നൂറ് ദിവസമാകന്നു. കഴിഞ്ഞ മാര്‍ച്ച് 22 ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട് വിട്ട ജസ്ന ഇപ്പോഴും എവിടെയാണെന്നോ എന്ത് സംഭവിച്ചുവെന്നൊ പോലീസിന് കൃത്യമായ ഒരു വിവരവുമില്ല. ജെസ്നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം നല്‍കുമെന്നും പൊലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആധികാരികമായ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
പല സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന ഫോണ്‍ കോളുകളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോകുന്നത്. കേരളത്തിനകത്തും കര്‍ണ്ണാടക, തമഴ്നാട് ഗോവ എന്നിവിടങ്ങളിലില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ജസ്നയുടെ ബന്ധുക്കളേയും ആണ് സുഹൃത്തിനേയും ചുറ്റിപറ്റിയും അന്വേഷണം നടക്കുന്നുണ്ട്.