ന്യൂഡല്‍ഹി: ഭാര്യ സദാസമയവും സമൂഹമാദ്ധ്യമങ്ങളില്‍ മുഴുകിയിരിക്കുന്നെന്ന കാരണത്താല്‍ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍. ഈ ദുശ്ശീലം ഭാര്യയെന്ന ഉത്തരവാദിത്തത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ചതായും ഭര്‍ത്താവ് ആരോപിക്കുന്നു.
ഐ.ടി.വിദഗ്ധനായ നരേന്ദ്രസിംഗാണ് ഭാര്യയുടെ സമൂഹമാദ്ധ്യമങ്ങളിലുള്ള അമിതാസക്തി മൂലം വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ അന്നു മുതല്‍ ഭാര്യ മൊബൈലിലൂടെ മറ്റൊരു ലോകത്താണ് മുഴുകിയിരിക്കുന്നത്. ഈ സ്വഭാവം കൊണ്ട് ദാമ്പത്യജീവിതം ആസ്വദിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
പാതിരാത്രി വരെ ആണ് സുഹൃത്തുക്കളുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ സംസാരിക്കും. ഇത് തിരുത്താന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടും അതിന് തയാറായിട്ടില്ല. മാത്രമല്ല ഭര്‍തൃ ഗൃഹത്തിലുള്ളവരുമായും യാതൊരു സഹകരണവും പുലര്‍ത്താതെ സമൂഹമാദ്ധ്യമങ്ങളില്‍ സമയം ചെലവിടുന്നു. ഇതേ കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ ഭാര്യ ദേഷ്യപ്പെടുകയാണെന്നും ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളും ഇത് ശരി വക്കുന്നുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഭാര്യയുടെ അഭിഭാഷകന് നിഷേധിച്ചു. കേസിനു മുന്നോടിയായി കോടതി ഇരു കൂട്ടര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ചിട്ടുണ്ട്.