ന്യൂഡല്‍ഹി: ഡല്‍ഹിയെ സ്തംഭിപ്പിച്ച് മെട്രോ റെയില്‍ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഡിഎംആര്‍സിയിലെ ഒരു കൂട്ടം ജീവനക്കാര്‍ നാളെ മുതല്‍ സമരം ശക്തമാക്കാനൊരുങ്ങുന്നത്. നോണ്‍ എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര് സമരത്തില്‍ പങ്കെടുക്കും.
ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന് കണ്ട്രോളര്മാര്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരാണ് സമരത്തിനിറങ്ങുന്നത്. ഇതോടെ സമരം മെട്രോ സര്‍വീസുകളെ ബാധിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ജൂണ്‍ 19ന് ഇതേ ആവശ്യങ്ങളുന്നയിച്ച് സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇത് എല്ലാ മെട്രോ സര്‍വീസുകളെയും സാരമായി ബാധിച്ചിരുന്നു.