ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എല്ലാ പാര്‍ട്ടിക്കാരും ഒന്നിച്ചു എന്നതു കൊണ്ട് മാത്രം ലോക്സഭ ഇലക്ഷനില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇവര്‍ ഒന്നിച്ചു മത്സരിക്കണമെന്നില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡ. ബിജെപിക്കെതിരായ സഖ്യം എന്ന രീതിയിലാണ് പല പാര്‍ട്ടിക്കാരും കര്‍ണാടകയില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്. എന്നാല്‍ ലോക്സഭ ഇലക്ഷനില്‍ പല സംസ്ഥാനങ്ങളിലും ഇവര്‍ ഒരുമിച്ചു മത്സരിക്കും എന്ന് ആ കൂടിച്ചേരലിന് അര്‍ത്ഥമില്ലെന്ന് ദേവഗൗഡ പറഞ്ഞു.
ചില പ്രശ്നങ്ങളുണ്ടെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കും. എന്നാല്‍ ആ വിഷയം സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രാഹുല്‍ഗാന്ധിയും കുമാരസ്വാമിയും പിന്നീട് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ആ വിഷയത്തില്‍ തീരുമാനമെടുക്കും.
കുമാരസ്വാമി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ലെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയോട്, ‘അത് അദ്ദേഹത്തിന്റെ തോന്നലാണ്’ എന്നാണ് ദേവഗൗഡ പ്രതികരിച്ചത്.