India

മുംബൈയില്‍ തകര്‍ന്ന വിമാനത്തിന് പറക്കാന്‍ ഡി.ജി.സി.എ അനുമതി ഇല്ല; അവസാനം പറന്നത് 10 വര്‍ഷം മുന്‍പ്

മുംബൈ: മുംബൈയില്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ യു വൈ ഏവിയേഷന്‍ കമ്പനി പരീക്ഷണപറക്കല്‍ നടത്താന്‍ അനുമതി തേടിയിരുന്നില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനം അവസാനമായി പറത്തിയത് 2008 ഫെബ്രുവരി 22നായിരുന്നു. അതായത് പത്തു വര്‍ഷം മുന്‍പ്. യുപി സര്‍ക്കാരില്‍ നിന്നും 2014ലാണ് യു വൈ ഏവിയേഷന്‍ വിമാനം വാങ്ങുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കമ്പനി വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരികയായിരുന്നു. പരീക്ഷണപ്പറക്കലിന് ആവശ്യമായ മാനദണ്ഡങ്ങളും യു.വൈ ഏവിയേഷന്‍ പ്രൈ.ലിമിറ്റഡ് പാലിച്ചില്ലെന്ന് ഡിജിസിഎ ആരോപിച്ചു.

ഇന്നലെയാണ് മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണ് 5 പേര്‍ മരിച്ചത്. ഘാട്‌കോപറിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, മറ്റൊരു സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് മരിച്ചത്. ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

238 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close