കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മ രഹ്നയോട് അന്വേഷണ സംഘത്തിന് മുമ്പാകെ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസിൽ എത്താനാണ് നിർദ്ദേശം. കെവിൻ വധക്കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ രഹ്ന സംശയത്തിന്റെ നിഴലിലാണ്.
ഗൂഢാലോചനയിൽ രഹ്നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രഹ്നയോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുള്ളത്. അതിനിടെ കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി തള്ളി.