India

2019 മാർച്ചോടെ സ്വിസ് ബാങ്കുകളിലെ കള്ളപ്പണത്തിന്റെ പൂർണവിവരങ്ങൾ ലഭ്യമാകും: പിയൂഷ് ഗോയൽ

ന്യൂഡൽഹി: കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി സ്വിറ്റ്സർ‍ലൻഡുമായി കരാറുണ്ടാക്കിയതായി ധനവകുപ്പിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 2019 മാർച്ചോടെ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള വിദേശ നിക്ഷേപകരുടെ വിവരങ്ങൾ കൈമാറാനാണ് സ്വിറ്റ്സർലൻഡുമായി ധാരണയിലെത്തിയിരിക്കുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഇത് പൂർണമായും കള്ളപ്പണമോ നിയമവിരുദ്ധ പണമോ എന്ന മുൻവിധി വേണ്ട. എന്നാൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ കൈമാറുന്നതിനും നടപടിയായിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ നിക്ഷേപം വർദ്ധിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്‍റെ കാലത്ത് ആവിഷ്‍കരിച്ച സ്വതന്ത്ര നിക്ഷേപ പദ്ധതിയാണ് വിദേശ ബാങ്കുകളിലെ നിക്ഷേപം വർദ്ധിക്കാൻ കാരണമായതെന്നും ഗോയൽ ചൂണ്ടിക്കാട്ടി. സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങളിലെ കള്ളപ്പണം കണ്ടെത്തി നടപടി സ്വീകരിച്ചുവരികയാണെന്ന് അരുൺ ജെയ്റ്‍റ്‍ലിയും വ്യക്തമാക്കി.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close