കോട്ടയം: കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പീഡനത്തിന് കേസ്. കന്യാസ്ത്രീ നൽകിയ പരാതിയിൽ കോട്ടയം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. 2014ൽ ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
എന്നാൽ, സ്ഥലംമാറ്റത്തിന്റെ പേരിൽ കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പും പരാതി നൽകിയിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി പരാതി അന്വേഷിക്കും.
അതേസമയം, ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗിക ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല.
ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പരാതിക്കാരൻ. പുതിയ സാഹചര്യത്തിൽ ഭാര്യയുടെ മൊഴികൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും പരാതിക്കാരൻ ജനം ടിവിയോട് പറഞ്ഞു.