ഹൈദരാബാദ്: ഹൈദരാബാദിലെ അബിദ്സ് മേഖലയിലെ കെട്ടിടത്തില്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.