Gulf

പെട്രോളിയം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: പെട്രോളിയം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ ജോലി ചെയുന്ന പ്രവാസികളെ ഒഴിവാക്കാന്‍ തീരുമാനം. പദ്ധതിയിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് നീക്കമെന്ന് വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു. കുവൈറ്റ് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി, കുവൈത്ത് ഓയില്‍ക്കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയ കമ്പനികളില്‍ നിന്നും വിദേശി ജീവനക്കാരെ കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി പ്രവാസികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിന് കുവൈത്ത് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

139 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close