ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കസോലി ഗ്രാമത്തില്‍ ഉല്‍ക്കയുടെ അവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കള്‍ പതിച്ചു. രാത്രിയില്‍ മഴയ്ക്കു ശേഷം കല്ലു പോലെയുള്ള ജ്വലിക്കുന്ന രണ്ട് വസ്തുക്കള്‍ വലിയ ശബ്ദത്തോടെ ആകാശത്തു നിന്നും താഴേക്ക് വീഴുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.
ഉല്‍ക്കയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്. വിദഗ്ധ പരിശോധനകള്‍ക്കു വേണ്ടി ഇവയുടെ അംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന് മുന്‍പും ഉല്‍ക്കയുടെ ഭാഗങ്ങള്‍ ഇവിടെ പതിച്ചിട്ടുണ്ട്.