കൊച്ചി: കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും വനിത ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ അക്രമത്തിനരയായ നടി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച നടിയുടെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
വനിത ജഡ്ജി വേണമെന്ന ആവശ്യത്തിനു പുറമെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും ആവശ്യങ്ങളുന്നിയിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നടി സമര്‍പ്പിക്കുന്ന ഹര്‍ജിയെ പ്രോസിക്യൂഷനും പിന്തുണച്ചേക്കും. പ്രത്യേകിച്ചും കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നത് പ്രോസിക്യൂഷനും ആവശ്യപ്പെടും.
കേസിന്റെ പ്രത്യേക സാഹചര്യവും സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയും അടക്കമുള്ള കാര്യങ്ങളും പ്രോസിക്യൂഷന് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരും. വരുന്ന ആഴ്ച്ച ആദ്യം തന്നെ ഹര്‍ജി സമര്‍പ്പിക്കാനാണ് നടിയുടെ അഭിഭാഷകന് തയ്യാറെടുക്കുന്നത്.