തിരുവനന്തപുരം: സിനിമ താരസംഘടനയായ അമ്മയിലെ ഇടത് ജനപ്രതിനിധികളെ നിയന്ത്രിക്കേണ്ടതില്ലെന്ന നിലപാടില്‍ സി പി എം. അമ്മ അംഗങ്ങളായ ഇന്നസെന്റ്, മുകേഷ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരുടെ നിലപാട് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ജനപ്രതിനിധികളാണെങ്കിലും പാര്‍ട്ടി അംഗമല്ലാത്തവരില് നിന്നും വിശദീകരണം തേടേണ്ടതില്ലെന്നും, ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി തെറ്റാണെന്ന സിപിഎമ്മിന്റെ നിലപാട് എല്ലാവര്ക്കും ബാധകമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
മോഹന്‍ലാലിന്റെ കോലം കത്തിച്ച എ.ഐ.വൈ.എഫിന്റെ നടപടിയെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചു.
ജനപ്രതിനിധികള്‍ എന്നതിനേക്കാള്‍ സിനിമയ്ക്ക് പ്രാധാന്യം നല്കുന്ന ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തി വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കേണ്ട എന്നാണ് സി പി എം കരുതുന്നത്. ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടുമ്പോള്‍ സര്‍ക്കാരിനുണ്ടാവുന്ന പ്രതിച്ഛായ നഷ്ടം ഒഴിവാക്കുകയുമാണ് ഈ പിന്വലിയിലൂടെ സിപിഎം ലക്ഷ്യം.