India

ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് നീട്ടി. 2019 മാര്‍ച്ച് 31വരെയാണ് സമയം നീട്ടിയിരിക്കുന്നത്. പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കുന്നതിനിടെയാണ് പരിധി വീണ്ടും നീട്ടിയത്. ആധാറുമായി പാന്‍ നമ്പര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റു വഴി പാന്‍ ആധാര്‍ ബന്ധിപ്പിക്കാം.

നിലവില്‍ ആറാം തവണയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി നല്‍കുന്നത്.

അതേസമയം ആധാര്‍ നമ്പറിനു പകരം വിവരങ്ങള്‍ ശേഖരിക്കാനുള്ള വിര്‍ച്വല്‍ ഐ ഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, 16 അക്കങ്ങളുള്ള വിര്‍ച്വല്‍ ഐ ഡി രൂപീകരിച്ചത്.

154 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close