ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിവാദ തട്ടിപ്പ് വ്യവസായി വിജയ് മല്ല്യ. സ്വിസ് ബാങ്കിലെ കള്ളപ്പണത്തെ കുറിച്ച് രാഹുല്‍ പറഞ്ഞ കാര്യങ്ങളാണ് മല്ല്യ റീട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങി നടക്കുന്ന മല്ല്യ രാഹുലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതോടെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമെന്നാണ് ബിജെപി വക്താവ് അനില്‍ ബാലുനി നീക്കത്തെ വിമര്‍ശിച്ചത്. കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മല്ല്യ. ഇപ്പോള്‍ അതു കൂടുതല്‍ ആളുകള്‍ അറിഞ്ഞുവെന്നു മാത്രം. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാങ്കുകളില്‍ നിന്നും മല്ല്യക്ക് പണം ലഭ്യമായതെന്നും അനില്‍ ബാലുനി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് മോദിക്കെതിരെ രാഹുല്‍ ട്വീറ്റ് ചെയ്തത്. കള്ളപ്പണത്തിനെതിരെ മോദി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്.
കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങി ഇപ്പോള്‍ ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ് മല്ല്യ.