India

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴു സ്ത്രീകളും നാലു പുരുഷന്‍മാരെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണുമൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. ഞായറാഴ്ച രാവിലെയാണ് ഇവരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ഫര്‍ണീച്ചര്‍ കട നടത്തുകയാണ് കുടുംബം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

590 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close