India

പാകിസ്ഥാനിലെ ആദ്യ സിഖ് വാര്‍ത്ത അവതാരകനായി ഹര്‍മീത് സിംഗ്

കറാച്ചി: പാകിസ്ഥാനിലെ വാര്‍ത്ത ചാനലില്‍ ആദ്യമായി ഒരു സിഖ് യുവാവ് വാര്‍ത്ത അവതാരകനായി എത്തുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വ സ്വദേശിയായ ഹര്‍മീത് സിംഗാണ് ഈ നേട്ടം സ്വന്തമാക്കിയത്. പബ്ലിക് ന്യൂസ് എന്ന ചാനലിലാണ് ഹര്‍മീത് സിംഗ് വാര്‍ത്ത അവതാരകനായി ചേര്‍ന്നിരിക്കുന്നത്. ഹര്‍മീത് സിംഗ് വാര്‍ത്ത വായിക്കുന്ന ചിത്രവും വീഡിയോയും സഹിതം ചാനല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാധ്യമജോലി തന്നെ എന്നും ആകര്‍ഷിച്ചിരുന്നുവെന്ന് ഹര്‍മീത് പറയുന്നു. തന്റെ കഠിനാധ്വാനവും മുന്‍പ് ചെയ്ത വര്‍ക്കുകളുമാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്നും ഹര്‍മീത് പറഞ്ഞു.

കറാച്ചിയിലെ ഫെഡറല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ജോര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നത്. റിപ്പോര്‍ട്ടറായിട്ടാണ് മാധ്യമങ്ങളില്‍ ജോലി തുടങ്ങിയത്. നിലവില്‍ പാകിസ്ഥാനില്‍ താമസിക്കുന്ന ഹര്‍മീത് ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി ഇടക്കിടെ ഇന്ത്യയില്‍ എത്താറുണ്ട്.

അടുത്തിടെ മന്‍മീത് കൗര്‍ എന്ന യുവതി പാകിസ്ഥാനിലെ ആദ്യ വനിത സിഖ് റിപ്പോര്‍ട്ടര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

231 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close