India

ഇന്ത്യയുടെ മെമ്മറി മെഷീന്‍സ്; 2000 ചോദ്യത്തിന് ഉത്തരമെഴുതാന്‍ വേണ്ടത് ഒന്നര മണിക്കൂര്‍

ഒരു മത്സര പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ പലരും പറഞ്ഞു കേള്‍ക്കാറുള്ള ഉത്തരമാണ് സമയം കിട്ടിയില്ല എന്നത്. മത്സര പരീക്ഷ എഴുതുമ്പോള്‍ നമ്മള്‍ ആദ്യം കൂടുതല്‍ ശീലമാക്കുന്നതും അതിവേഗം ഉത്തരങ്ങള്‍ എഴുതാനാണ്. വേഗത്തില്‍ ഉത്തരങ്ങള്‍ ചെയ്തു പഠിക്കുന്നതിനു വേണ്ടിയാണ് പലരും കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നതും. ഒരു മണിക്കൂര്‍ ഒന്നര മണിക്കൂര്‍ നീളുന്ന പരീക്ഷകള്‍ക്ക് പരമാവധി 200 മുതല്‍ 300 ചോദ്യങ്ങള്‍ വരെയെ ഉണ്ടാകാറുമുള്ളു.

അപ്പോള്‍ ഒരു ഒന്നര മണിക്കൂര്‍ കൊണ്ട് 2000 ചോദ്യത്തിന് ഉത്തരമെഴുതാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. ചോദ്യപേപ്പറിലുള്ള അഞ്ചിലൊന്ന് ചോദ്യം പോലും വായിച്ചു തീരില്ലെന്നായിരിക്കും പലരുടെയും മറുപടി.

എന്നാല്‍ ഇത്രയും ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഒന്നര മണിക്കൂര്‍ പോലും അധികമാണെന്ന് പറയുന്ന രണ്ട് സഹോദരിമാരെ പരിചയപ്പെട്ടാലോ. ഉത്തര്‍പ്രദേശ് സ്വദേശികളായ ഹണി സിംഗും ഹസി സിംഗും. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. ഇന്ത്യയുടെ മെമ്മറി മെഷീന്‍സ് എന്നാണ് ഈ പെണ്‍കുട്ടികള്‍ അറിയപ്പെടുന്നത്. 2000 പൊതുവിജ്ഞാന ചോദ്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് ഒന്നര മണിക്കൂര്‍ പോലും തികച്ച് വേണ്ട.

സ്വയം പഠിക്കുന്നതിനൊപ്പം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഒരു പ്രചോദനമായും ഇവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പെയിനിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ സഹോദരിമാര്‍. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി യുപി ആദിത്യനാഥ് ഇവരെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചു. ഇൗ പെണ്‍കുട്ടികളുടെ കഴിവിനെ പ്രശംസിച്ച യോഗി ആദിത്യനാഥ് 51,000 രൂപം വീതം രണ്ടു പെണ്‍കുട്ടികള്‍ക്കും പ്രോത്സാഹനമായി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഭാവിയിലും പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിധ സഹായവും നല്‍കുമെന്നും, മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

296 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close