തിരുവനന്തപുരം: ഒാര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ പീഡനത്തില്‍ നാളെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പീഡനത്തിനിരയായ സ്ത്രീയെ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.
ബിഷപ്പ് ആരോപണ വിധേയനായ പീഡനക്കേസില്‍ കന്യാസ്ത്രീയും, കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി കാട്ടി ബിഷപ്പും പരാതി നല്‍കിയട്ടുണ്ട്. ഇരുവരുടെയും പരാതി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ തിരുവനന്തപുരത്ത് പറഞ്ഞു.