ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഹിന്ദു സിഖ് വിശ്വാസികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് ഇത്തരം ആക്രമണങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന. ഈ വിഷയത്തില്‍ അഫ്ഗാന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ദുഖം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ജലാലബാദില് ഹിന്ദു, സിഖ് വിശ്വാസികളെ ലക്ഷ്യമിട്ടു നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.