ന്യൂഡല്‍ഹി: നേപ്പാളില്‍ കുടുങ്ങിയ കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടകര്‍ സുരക്ഷിതരെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മഴയും മഞ്ഞും മൂലം മുടങ്ങിയ കൈലാസ് മാനസ സരോവര്‍ യാത്ര പുനരാരംഭിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി വിഷയം സംസാരിച്ചുവെന്നും കണ്ണന്താനം പറഞ്ഞു.
മോശം കാലാവസ്ഥ മൂലം രണ്ടു ദിവസമായി യാത്ര നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ ആണ് യാത്ര പുനരാരംഭിച്ചത്. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്നും അവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കിയെന്നും കണ്ണന്താനം പറഞ്ഞു.