ന്യൂഡല്‍ഹി: തെറ്റുകളുടെ കൂമ്പാരവുമായി പ്രധാനമന്ത്രിയെ വിമര്‍ശിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് വീഡിയോയെ വിമര്‍ശിച്ച് കൊണ്ട് തരൂര്‍ ഇട്ട ട്വീറ്റാണ് അബദ്ധങ്ങളുടെ കൂമ്പാരമായി മാറിയത്. 35 ലക്ഷം രൂപ ചെലവിട്ടാണ് ഈ വീഡിയോ നിര്‍മിച്ചതെന്നായിരുന്നു ശശി തരൂരിന്റെ പ്രധാന ആരോപണം. എന്നാല്‍ 35 ലക്ഷം (35 lakhs) എന്നെഴുതിയത് അക്ഷരപ്പിശകു മൂലം 35 ആടുകള്‍ (35 lambs) എന്നായി മാറുകയായിരുന്നു.
എന്തായാലും ആരോപണത്തിന് തക്ക മറുപടിയുമായാണ് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ രംഗത്ത് എത്തിയത്. തെറ്റുകള്‍ നിങ്ങളുടെ എല്ലാ വാദങ്ങളിലും ഉള്ളതാണെന്നും, വീഡിയോ പകര്‍ത്തിയത് പിഎം ഓഫീസിലെ വീഡിയോഗ്രാഫറാണെന്നും, ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നുമാണ് റാത്തോര്‍ വ്യക്തമാക്കിയത്.
തരൂരിന്റെ ട്വീറ്റില്‍ വന്ന അക്ഷരപ്പിശകിനും റാത്തോര്‍ നര്മ്മശൈലിയിലാണ് മറുപടി കൊടുത്തത്. 35 അല്ല വീഡിയോക്കു വേണ്ടി ഒരു ആടിനെ പോലും കൊന്നിട്ടില്ലെന്നും റാത്തോര്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വീഡിയോ ഷൂട്ട് ചെയ്യാന്‍ പണം ചെലവഴിച്ചുവെന്ന ആരോപണവുമായി തരൂര്‍ രംഗത്തെത്തിയത്.
ഹം ഫിറ്റ് തൊ ഇന്ത്യ ഫിറ്റ് എന്ന ഫിറ്റ്നസ് ചലഞ്ച് മെയ് 22ന് രാജ്യ വര്ധന് സിംഗ് റാത്തോറാണ് തുടങ്ങുന്നത്. നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് പ്രധാനമന്ത്രി ഫിറ്റ്നസ് വീഡിയോ ചെയ്തത്.
Not surprised Mr @ShashiTharoor, falsehoods is ur substitute 4 facts
No money ws spent 4 PM’s fitness vid. It ws recorded by PMO videographer. This article is based on 'solid proof' of hearsay
And I assure you sir,not a single 'lamb' was sacrificed for the vid, let alone 35! 😃 https://t.co/xiC52ak7iw
— Col Rajyavardhan Rathore (@Ra_THORe) July 2, 2018
ഹം ഫിറ്റ് തൊ ഇന്ത്യ ഫിറ്റ് എന്ന ഫിറ്റ്നസ് ചലഞ്ച് മെയ് 22ന് രാജ്യ വര്ധന് സിംഗ് റാത്തോറാണ് തുടങ്ങുന്നത്. നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് പ്രധാനമന്ത്രി ഫിറ്റ്നസ് വീഡിയോ ചെയ്തത്.