ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയില്ലെന്ന് സുപ്രീംകോടതി. ഭരണപരമായ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ വൈകിക്കരുത്. ഗവര്‍ണര്‍ക്കു തുല്യമല്ല ലഫ്.ഗവര്‍ണര്‍ പദവിയെന്നും ചീഫ് ജസ്റ്റിസ്.
ലഫ്.ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല. ലഫ്.ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സര്‍ക്കാരും ലഫ്.ഗവര്‍ണറും ഒന്നിച്ചു മുന്നോട്ട് പോകണം. ജനാധിപത്യത്തില്‍ അരാജകത്വം പാടില്ല. തീരുമാനങ്ങള്‍ ഭരണഘടനക്ക് അനുസൃതമാകണം. ഭൂമി, പൊലീസ്, ക്രമസമാധാനം എന്നിവയില്‍ ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. എല്ലാ കാര്യങ്ങളിലും ലഫ്.ഗവര്‍ണറുടെ അനുവാദം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ വിധി പ്രസ്താവം തുടരുകയാണ്