ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടു പോകരുതെന്ന ഉപാധിയിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ കുറ്റപത്രം വൈകുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്റെ വാദം.
തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സുനന്ദയുടെ കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഡല്‍ഹി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് ജാമ്യം കിട്ടിയിരിക്കുന്നത്. ഈ മാസം ഏഴിന് വിചാരണ കോടതിയില്‍ ഹാജരാകാനാണ് തരൂരിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.