Gulf

ദുബായ് ഫ്രെയിം; സന്ദർശകർക്കായി ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചു

ദുബായ്: ദുബായിലെ പുതിയ വിസ്മയമായ ദുബായ് ഫ്രെയിം സന്ദർശകർക്കായി ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചു. കഴിഞ്ഞ ജനുവരിയിൽ തുറന്ന ദുബായ് ഫ്രെയിം ഇത് വരെ നാലര ലക്ഷത്തിനു മേൽ സന്ദർശകരെ സ്വീകരിച്ചു കഴിഞ്ഞു.

സന്ദർശകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ബുക്കിങ്ങിനായി ഓൺലൈൻ സംവിധാനവും, മൊബൈൽ ആപ്പും തയ്യാറാക്കിയത് എന്ന് ദുബായ് മുനിസിപ്പാലിറ്റി വിനോദ സൗകര്യ വകുപ്പ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ സുവൈദി പറഞ്ഞു. എത്തിസലാത്തുമായി സഹകരിച്ചാണ് പുതിയ ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

www.dubaiframe.ae എന്ന വെബ്സൈറ്റ് വഴിയോ, ദുബായ് ഫ്രെയിം എന്ന മൊബൈൽ ആപ്പ് വഴിയോ ഇനി ബുക്കിങ് നടത്താം . ടിക്കറ്റ് കൗണ്ടറിലെ ക്യൂ ഒഴിവാക്കുന്നതിനും, സന്ദർശകർക്ക് സൗകര്യപ്രദമായ രീതിയിൽ തങ്ങളുടെ സന്ദർശന സമയം നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം സഹായകരമാകും. ദുബായ്‌ യുടെ പഴയതും പുതിയതുമായ ആകാശ കാഴ്ചകൾ ഇരുവശത്തുമായി കണ്ട് ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ദുബായ് ഫ്രെയിം എന്ന വിസ്മയ നിർമിതി.

ജനുവരിയിൽ തുറന്നതിന് ശേഷം നാലര ലക്ഷത്തിനു മേൽ സന്ദർശകരാണ് ദുബായ് ഫ്രെയിമിൽ എത്തിയത്. ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 50 ദിർഹവും 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 20 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്കും, 60 വയസ്സിനു മേൽ പ്രായം ഉള്ളവർക്കും പ്രവേശനം സൗജന്യമാണ്.

95 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close