പുല്‍വാമ: ജമ്മു കശ്മീര്‍ പുല്‍വാമയിലെ പരിഗാമില്‍ പള്ളി ഇമാമിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഹന്‍ഫിയ മുസ്ലിംപള്ളി ഇമാമായ മുഹമ്മദ് അഷ്റഫ് തോക്കറാണ് ഭീകരാക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ പുല്‍വാമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ വെടിയുണ്ടകളേറ്റതായാണ് വിവരം.
ഇന്നലെ കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി വധിച്ചിരുന്നു. ഇന്നു രാവിലെ വെടിയേറ്റ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.