ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ വനിത ജഡ്ജിയും. ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ആണ് ഭരണഘടന ബെഞ്ചിൽ ഉൾപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എ എൻ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടൻ നരിമാൻ എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവർക്ക് പകരമാണ് ഇന്ദു മല്‍ഹോത്രയേയും നരിമാനെയും ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലായ് 10 മുതല്‍ പുതിയ ബെഞ്ച് കേസുകളില്‍ വാദം കേട്ടുതുടങ്ങും.