ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര് കൂട്ടത്തോടെ ജീവനൊടുക്കിയതിനു പിന്നില്‍ വനിത താന്ത്രിക്കിന്റെ ഇടപെടലെന്ന് സൂചന. ഗീതാമാ എന്ന പേരിലറിയപ്പെടുന്ന വനിത താന്ത്രിക്കിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ജീവനൊടുക്കിയവര്‍ താമസിച്ചിരുന്ന വീട് നിര്‍മിച്ച കരാറുകാരന്റെ മകളാണ് ഗീതാ മാ.
മറ്റൊരാളുടെ പ്രേരണയാല്‍ ജീവനൊടുക്കി എന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുള്ളത്. ഇത് പ്രകാരമാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കൂട്ടമരണം നടന്ന ദിവസം കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്. കുടുംബത്തിലാരെയും പരിചയമില്ലെന്നും പിതാവ് വഴിയുള്ള ബന്ധമാണെന്നും ഇവര്‍ പറയുന്നുണ്ട്. താന്ത്രിക കര്‍മങ്ങള്‍ക്ക് എന്ന വ്യജേന ഇവരുടെ അടുത്ത് എത്തിയവരോടാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ ഒളിക്യാമറ വച്ച് ചിത്രീകരിക്കുകയായിരുന്നു.