India

കൈലാസ-മാനസസരോവര്‍ യാത്ര; വിവിധ ഇടങ്ങളില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി: കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടനത്തിനിടെ പ്രതികൂല കാലാവസ്ഥയില്‍ പെട്ട് വിവിധ ഇടങ്ങളില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. സിമിക്കോട്ടിലെ ക്യാമ്പില്‍ നിന്നും നേപ്പാള്‍ ഗഞ്ചിലെത്തിയവരാണ് കാഠ്മണ്ഡു, ലക്‌നൗ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്ക് മടങ്ങുന്നത്.

സിമിക്കോട്ടിലും ഹില്‍സയിലുമായി കുടുങ്ങിയ പലരും ഇപ്പോള്‍ കാഠ്മണ്ഡുവിലെത്തിയിട്ടുണ്ട്. പ്രദേശത്തെ കാലാവസ്ഥയും ഇപ്പോള്‍ അനുകൂലമായിട്ടുണ്ട്. നിലവില്‍ അപകടമേഖലയില്‍ ആരുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സംഘം ഒമ്പതിന് നാട്ടിലെത്തുമെന്നാണ് വിവരം.

170 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close