Gulf

കുവൈറ്റില്‍ റെസ്‌റ്റൊറന്റില്‍ ഭക്ഷ്യവിഷബാധ; 287 പേര്‍ ആശുപത്രിയില്‍

കുവൈറ്റ്: കുവൈറ്റില്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേരെയാണ് ഭക്ഷ്യവിഷബാധയേറ്റ് കുവൈറ്റിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാളുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉച്ച മുതല്‍ രാത്രി വരെ ആളുകള്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലേക്ക് എത്തുന്നുണ്ടായിരുന്നു.

സാന്‍വിച്ചുകളും ഷവര്‍മ്മയും വില്‍ക്കുന്ന തിരക്കേറിയ ഈ ഹോട്ടലില്‍ നിന്നും കണ്ടെടുത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വിശദമായ പരിശോധന നടത്തിവരികയാണ്, അധികൃതര്‍ ഹോട്ടല്‍ അടച്ചു സീല്‍ വച്ചു. വിഷബാധ നിയന്ത്രണവിധേയമാണെന്നു ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.

242 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close