കോട്ടയം: മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം.ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ആയിരുന്നു അന്ത്യം. രണ്ട് തവണ മേഘാലയ ഗവര്‍ണറായിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം എന്നിവ വഹിച്ചിട്ടുണ്ട്.
1995ലും 2007ലുമാണ് മേഘാലയ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചത്. 1982ലും 88ലും രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം വഹിച്ചു. രാജ്യസഭ ഉപ അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എംഎം ജേക്കബ്.
ഏറെ നാളായി രാമനാഥപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ, മക്കള്‍: ജയ, ജെസി, എലിസബത്ത്, ടിറ്റു
സംസ്കാരം നാളെ രാമപുരം പള്ളിയിൽ നടക്കും.