ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ബംഗ്ലാദേശില്‍ അഭയം നല്‍കില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹൊസെയ്ന്‍ തൗഫീക്ക് ഇമാം. ഡല്‍ഹിയില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ എല്ലാ രീതിയിലും ഇന്ത്യയെ ആണ് അനുകൂലിക്കുന്നത്. ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചക്കും ഞങ്ങളുടെ സര്‍ക്കാര്‍ ഒരുക്കമല്ല. സാക്കിര്‍ നായിക്കിനെ ബംഗ്ലാദേശില്‍ പ്രവേശിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഇന്ത്യക്ക് ദോഷകരമാകുന്ന യാതൊരു പ്രവര്‍ത്തനങ്ങളും തങ്ങളുടെ മണ്ണില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായിക് അഭയം തേടിയിരിക്കുന്നത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നെങ്കിലും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയതിന് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സാക്കിര്‍ നായിക് മലേഷ്യയില്‍ അഭയം തേടിയത്.