ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. ശ്രീലങ്കന്‍ നേവിയാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നും ഇന്ന് രാവിലെയാണ് ഇവരെ പിടികൂടുന്നത്. കങ്കേശന്തുറയിലെ നേവി ക്യാമ്പില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്.